
തലോർ: നവ കേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറാനായി മണ്ഡലം സംഘാടകസമിതി തയ്യാറാക്കിയ വികസനരേഖ കെ.കെ.രാമചന്ദ്രൻ എം.എൽ.എ പ്രകാശനം ചെയ്തു. നവ കേരള സദസ് നടക്കുന്ന ദീപ്തി സ്‌കൂളിലെ വേദിക്ക് സമീപം നടന്ന ചടങ്ങിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രഞ്ജിത്ത് അദ്ധ്യക്ഷനായി.
നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ബൈജു, മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതിവിബി, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.അനൂപ് , പുതുക്കാട് മണ്ഡലം കോർഡിനേറ്റർ ഡെപ്യൂട്ടി കളക്ടർ ഡോ.എം.സി.റജിൽ, കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ.നിഖിൽ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഏഴര വർഷത്തിനുള്ളിൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചും, ഭാവി പ്രവർത്തനങ്ങളുടെ നിർദ്ദേശങ്ങളും അടങ്ങിയ വികസന രേഖയാണ് പ്രകാശനം ചെയ്തത്.