ajayan

ചേലക്കര: കിള്ളിമംഗലം ഗ്രാമീണ വായനശാല ഏർപ്പെടുത്തിയ 'കിള്ളിമംഗലം വാസദേവൻ നമ്പൂതിരിപ്പാട് സ്മൃതി പുരസ്‌കാരം 2023' മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകനും പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആർ.അജയന് 7ന് വൈകീട്ട് 4ന് കിള്ളിമംഗലം വായനശാലയിൽ നടക്കുന്ന ചടങ്ങിൽ കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫ.ബി.അനന്തകൃഷ്ണന് സമ്മാനിക്കും. 5,555/ രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. പ്രൊഫ.കലാമണ്ഡലം രാമചാക്യാർ അനുസ്മരണ പ്രഭാഷണം നിർവഹിക്കും.