നവകേരള സദസ് നടക്കുന്ന പടിഞ്ഞാറെ വെമ്പലൂർ എം.ഇ.എസ് അസ്മാബി കോളേജ് ഗ്രൗണ്ടിൽ തയ്യാറാക്കിയിരിക്കുന്ന താത്കാലിക പന്തൽ.
കൊടുങ്ങല്ലൂർ : കയ്പമംഗലം മണ്ഡലത്തിലെ നവകേരള സദസിന് പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജ് ഗ്രൗണ്ടിൽ ഒരുക്കങ്ങൾ പൂർത്തിയായി. 15,000 പേർക്ക് ഇരിക്കാനുള്ള ഇരിപ്പിടവും പരാതികൾ സ്വീകരിക്കാനുള്ള വിവിധ കൗണ്ടറുകളും ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന നൽകുന്ന വളണ്ടിയർമാരെയും സജ്ജമാക്കിയിട്ടുണ്ട്. നവകേരള സദസിന് എത്തുന്നവർക്ക് കുടിവെള്ളവും ചായയും സ്‌നാക്‌സും സജ്ജീകരിച്ചിട്ടുണ്ട്. ഗ്രീൻ പ്രോട്ടോകോളിന്റെ ഭാഗമായി നിർമ്മിച്ച ഓലക്കൊട്ടകൾ വേസ്റ്റ് നിക്ഷേപത്തിനായി വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു. മണ്ഡലത്തിന്റെ വികസന പ്രവൃത്തികളുടെ നേർക്കാഴ്ചകൾ വിവരിക്കുന്ന എക്‌സിബിഷൻ നവകേരള സദസിന്റെ പ്രത്യേകതയാണ്. കൃത്യം 9 മണിക്ക് ആരംഭിക്കുന്ന പരിപാടി വൈകിട്ട് 5 മണി വരെ നീണ്ടുനിൽക്കുമെന്ന് സംഘാടകർ അറിയിച്ചു.