janaki

തൃശൂർ: ഒല്ലൂർ നവകേരള സദസിൽ മുഖ്യമന്ത്രിയെ വരവേൽക്കാൻ തൃശൂർ ജില്ലയുടെ മുത്തശ്ശി ജാനകിഅമ്മയെത്തി. വാർദ്ധക്യത്തിന്റെ അവശതകൾ കൂട്ടാക്കാതെയാണ് വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ നടന്ന നവകേരള സദസിന് ജാനകിഅമ്മ വന്നത്. സ്‌നേഹാദരങ്ങളോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജാനകിഅമ്മയുടെയും ഒല്ലൂർ മണ്ഡലത്തിന്റെയും വരവേൽപ്പ് ഏറ്റുവാങ്ങിയത്. പുത്തൂർ പഞ്ചായത്ത് ചെറുകുന്ന് കിണർ സ്റ്റോപ്പിന് സമീപം വട്ടുകുളം വീട്ടിൽ ജാനകിഅമ്മയാണ് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി. 110 വയസാണ് മുത്തശ്ശിയുടെ പ്രായം. ലോക വയോജന ദിനത്തിൽ റവന്യൂ മന്ത്രി കെ. രാജൻ വീട്ടിലെത്തി ജാനകിഅമ്മയെ ആദരിച്ചിരുന്നു.