കൊടുങ്ങല്ലൂർ: ലോകമലേശ്വരം ഉഴുവത്തുകടവ് ശ്രീനാരായണ സമാജം വക ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ 24 ലെ ഷഷ്ഠി മഹോത്സവം വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു. സമാജത്തിന്റെ നേത്വത്തിൽ ശ്രീമുരുക സമാജം വടക്കുംഭാഗവും തെക്കുംഭാഗം വേൽമുരുക കാവടി സംഘവും സംയുക്തമായാണ് ആഘോഷിക്കുക. ജനുവരി 16 മുതൽ 21 വരെയാണ് ഷഷ്ഠി മഹോത്സവ പരിപാടികൾ നടക്കുന്നത്.
ശ്രീമുരുക സമാജം വടക്കുംഭാഗത്തിന്റെ വിശേഷാൽ പൊതുയോഗം ഓഫീസ് പരിസരത്ത് നടന്നു. പ്രസിഡന്റ് ഡിൽഷൻ കൊട്ടേക്കാട്ട് അദ്ധ്യക്ഷനായി. സെക്രട്ടറി വി.കെ. രാഖേഷ് ആമുഖ പ്രസംഗവും മുൻ പ്രസിഡന്റ് കെ.എസ്. പ്രവീൺ ബഡ്ജറ്റും അവതരിപ്പിച്ചു. ട്രഷറർ ടി.എസ്. രാധാകൃഷ്ണൻ, കോ-ഓർഡിനേറ്റർ ദാസൻ തേവാലിൽ, മാനേജർ വത്സല നടേശൻ തുടങ്ങിയവർ പ്രസംഗിച്ചു. ശ്രീമയുരേശ്വരപുരം ക്ഷേത്രം പ്രാർത്ഥന ഹാളിൽ നടന്ന തെക്കുംഭാഗം വേൽമുരുക കാവടി സംഘം വിശേഷാൽ പൊതുയോഗത്തിൽ സി.വി. വിജേഷ് അദ്ധ്യക്ഷനായി. സെക്രട്ടറി കെ.യു. വിഷ്ണു ആമുഖപ്രസംഗവും ട്രഷറർ വി.ആർ. ജിനചന്ദ്രൻ ബഡ്ജറ്റും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എം.ജെ. ദീപു, ജോ. സെക്രട്ടറി ഇ.എസ്. നന്ദകുമാർ, കെ.പി. ഉണ്ണിക്കൃഷ്ണൻ, സി.പി. ജിനിൽ തുടങ്ങിയവർ പ്രസംഗിച്ചു.