കൊടുങ്ങല്ലൂർ: ബി.ഡി.ജെ.എസ് സ്ഥാപക ദിനം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. വടക്കേ നടയിൽ പാർട്ടി പതാക ഉയർത്തിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. സംസ്ഥാന കൗൺസിൽ അംഗം സി.ഡി. ശ്രീലാൽ ഉദ്ഘാടനം നിർവഹിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ വിജയിച്ച എൻ.ഡി.എ ദേശീയ നേതൃത്വത്തെ യോഗം അഭിനന്ദിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ഡി. വിക്രമാദിത്യൻ അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം ബേബി റാം മുഖ്യപ്രഭാഷണവും ജില്ലാ ട്രഷറർ പി.കെ. രവീന്ദ്രൻ സംഘടനാ സന്ദേശവും നൽകി. സംസ്ഥാന കമ്മിറ്റി അംഗം ദിനിൽ മാധവ്, മണ്ഡലം ട്രഷറർ ഇ. സുരേഷ് മേനോൻ, ഹരിനന്ദനൻ, വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.