മാള: ചക്കാംപറമ്പ് എസ്.എൻ.ഡി.പി ശാഖയും യൂത്ത് മൂവ്‌മെന്റും ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജും സംയുക്തമായി 10ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. രാവിലെ 10 മണി മുതൽ മുതൽ 1 മണി വരെ ചക്കാംപറമ്പ് ഡി.പി.എം.യു.പി സ്‌കൂളിലാണ് ക്യാമ്പ് നടക്കുക. ജനറൽ മെഡിസിൻ, ഇ.എൻ.ടി, ഡെർമറ്റോളജി, ഓർത്തോപീഡിക്‌സ്, പൾമണോളജി എന്നീ വിഭാഗത്തിലെ ഡോക്ടർമാരുടെ സേവനവും ബ്ലഡ്, ഷുഗർ ടെസ്റ്റും മരുന്നുകളും ക്യാമ്പിൽ ലഭ്യമാകും.