അഭിധ്യാനം നിർവഹണ യോഗത്തിൽ വൈദിക സംഘം ആചാര്യൻ സി.ബി. പ്രകാശൻ ശാന്തി അനുഗ്രഹ ഭാഷണം നടത്തുന്നു.
കൊടുങ്ങല്ലൂർ: ശ്രീനാരായണ ഗുരുദേവ കൃതികളുടെ സമ്പൂർണ പാരായണ വ്യാഖ്യാന പ്രഭാഷണങ്ങളും അനുബന്ധ വൈദിക ഹവന പൂജാദികളോടെ അഭിധ്യാനം എന്ന പേരിൽ അമരിപ്പാടം ഗുരുനാരായണാശ്രമത്തിൽ വച്ച് ഡിസംബർ 17 മുതൽ 27 വരെ നടത്തപ്പെടുന്ന മഹാ യജ്ഞത്തിന്റെ നിർവഹണത്തിനും വ്യവസ്ഥകൾക്കുമായി ആല കോരു ആശാൻ സ്മാരക വൈദിക സംഘം പാഠശാലയിൽ യോഗം നടന്നു. പ്രസിഡന്റ് എം.എൻ. നന്ദകുമാർ ശാന്തി അദ്ധ്യക്ഷനായി. ശിവഗിരി മഠം സന്യാസിവര്യനും സംഘാടക സമിതി ചെയർമാനുമായ ബ്രഹ്മസ്വരൂപാനന്ദ സ്വാമി ഉദ്ഘാടനം നിർവഹിച്ചു. കൺവീനർ യുധി മാസ്റ്റർ കാര്യപരിപാടികൾ വിശദീകരിച്ചു. വൈദിക സംഘം ആചാര്യൻ സി.ബി. പ്രകാശൻ ശാന്തി അനുഗ്രഹ ഭാഷണം നടത്തി. കാർത്തികേയൻ മാസ്റ്റർ, സെക്രട്ടറി ഇ.കെ. ലാലപ്പൻ ശാന്തി, വൈസ് പ്രസിഡന്റ് എ.ബി. വിശ്വംഭരൻ ശാന്തി, പി.കെ ഉണ്ണി ശാന്തി, പി.സി. കണ്ണൻ ശാന്തി തുടങ്ങിയവർ പ്രസംഗിച്ചു.