എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം പനങ്ങാട് ശാഖ നൽകിയ സ്വീകരണം.
കൊടുങ്ങല്ലൂർ: എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം പനങ്ങാട് ശാഖ സ്വീകരണം നൽകി. കൊടുങ്ങല്ലൂർ യൂണിയൻ മുൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ, സൈബർ സേന ജില്ലാ ചെയർമാൻ ഹരിശങ്കർ എന്നിവർക്കാണ് സ്വീകരണം നൽകിയത്. കുടുംബ യോഗം യൂത്ത് മൂവ്‌മെന്റ് അംഗങ്ങളും സ്വീകരണ യോഗത്തിൽ പങ്കെടുത്തു. ശാഖാ പ്രസിഡന്റ് പി.ബി. മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി സുധൻ ആമുഖ പ്രസംഗം നടത്തി. ശാഖയുടെ മുൻ സെക്രട്ടറി കെ.എം. തിലകൻ ട്രസ്റ്റ് അംഗങ്ങളെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ട്രസ്റ്റ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട പി.കെ. രവീന്ദ്രനും ഹരിശങ്കറും സ്വീകരണത്തിന് നന്ദി പറഞ്ഞു. അല്ലി പ്രദീപൻ, പ്രേംദാസ് തറയിൽ, പ്രേമാനന്ദൻ പട്ടാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.