ഇരിങ്ങാലക്കുട : നവകേരള സദസിന്റെ ഭാഗമായി ഇന്ന് ഇരിങ്ങാലക്കുടയിൽ ഗതാഗത നിയന്ത്രണം. ഉച്ചയ്ക്ക് ശേഷമാണ് ഗതാഗത നിയന്ത്രണം. ഇതനുസരിച്ച് ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്നും ചാലക്കുടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബോബനും മോളിയും ജംഗ്ഷൻ വഴി ബൈപ്പാസ് റോഡിൽ കയറി പൂതംക്കുളം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മാർവെൽ ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് മറീന ആശുപത്രി ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് പോകണമെന്നും ബസ് സ്റ്റാൻഡിൽ നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുട്ടംകുളം ജംഗ്ഷൻ വഴി മൂന്നുപീടിക റോഡിലെത്തി ഇടത്തോട്ട് തിരിഞ്ഞ് ചന്തക്കുന്ന് ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് പോകണമെന്നും സ്റ്റാൻഡിൽ നിന്നും തൃശൂരിലേക്ക് പോകുന്ന വാഹനങ്ങൾ ബോബനും മോളിയും ജംഗ്ഷൻ വഴി ബൈപ്പാസ് റോഡിലൂടെ പൂതംക്കുളം ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് പോകുകയും വേണം. തൃശൂരിൽ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വാഹനങ്ങൾ ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് സ്റ്റാൻഡ് വഴി കുട്ടംകുളം വഴി മൂന്നുപീടിക റോഡിലെത്തി ചന്തക്കുന്നിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പോകണമെന്നും തൃശൂരിൽ നിന്നും ചാലക്കുടിയിലേക്ക് പോകുന്ന വാഹനങ്ങൾ മാർവെൽ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മെറീന ആശുപത്രി ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് പോകേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. വാഹനങ്ങളിൽ എത്തുന്നവർ മറ്റ് റോഡുകളിൽ പ്രവേശിക്കാതെ സ്റ്റാൻഡ് മുതൽ ഠാണാ വരെയുള്ള റോഡിൽ ആളുകളെയിറക്കി വണ്ടികൾ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന വീഥികളുടെ ഇരുവശങ്ങളിലുമുള്ള പാർക്കിംഗ് വിലക്കിയിട്ടുണ്ട്. സിന്ധു തീയേറ്ററിൽ വി.ഐ.പി വാഹനങ്ങളും അയ്യങ്കാവ് ക്ഷേത്രം ഗ്രൗണ്ട്, ബോയ്‌സ് സ്‌കൂൾ എന്നിവടങ്ങളിൽ കാറുകളും ഐ.ആർ.സി ക്ലബ്, ഗേൾസ് സ്‌കൂൾ എന്നിവിടങ്ങളിൽ ഇരുചക്ര വാഹനങ്ങളും ബൈപാസ് റോഡിൽ ഭാര വാഹനങ്ങളും പാർക്ക് ചെയ്യേണ്ടതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.