തൃശൂർ: നവകരള സദസിന്റെ ഭാഗമായി രണ്ട് ദിവസത്തിനകം എട്ട് നിയോജക മണ്ഡലങ്ങൾ പിന്നിട്ടു. എല്ലായിടത്തും മറ്റ് ജില്ലകളിൽ പ്രകടമായതിനേക്കാൾ വൻജനാവലിയായിരുന്നു. ഓരോ വേദികളിലും മുഖ്യമന്ത്രിക്ക് പുറമേ മൂന്നു മന്ത്രിമാരാണ് നവകേരള സദസിനെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നത്.
രണ്ടുനാൾ കൊണ്ട് 30,000 ലേറെ നിവേദനങ്ങൾ കൗണ്ടറുകളിലൂടെ ലഭിച്ചുവെന്നതും ശ്രദ്ധേയം. എട്ട് നിയോജക മണ്ഡലങ്ങളിൽ നിന്നായി ലഭിച്ചത് 34,315 നിവേദനങ്ങൾ. ആദ്യ ദിനത്തിൽ ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം, ഗുരുവായൂർ മണ്ഡലങ്ങളിൽ നിന്നായി 17,323 നിവേദനങ്ങളാണ് ലഭിച്ചത്. ഇന്നലെ മണലൂർ, നാട്ടിക, ഒല്ലൂർ, തൃശൂർ മണ്ഡലങ്ങളിൽ നിന്നായി 16,992. ഏറ്റവും കൂടുതൽ നിവേദനങ്ങൾ ഒല്ലൂരിൽ നിന്നാണ്, 5072..!
ഏറ്റവും കുറവ് തൃശൂരിൽ നിന്നാണ്. 2820 പേരാണ് നിവേദനവുമായി എത്തിയത്. ഇന്ന് കയ്പമംഗലം, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളിലും നാളെ ചാലക്കുടിയിലുമാണ് നവരേള സദസ് നടക്കുക. ഇതോടെ ജില്ലയിലെ നവകേരള സദസ് പരിപാടികൾക്ക് സമാപനമാകും. നിവേദനങ്ങളിൽ കൃത്യമായ നടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസിൽ ഇന്ന്