തൃപ്രയാർ: നവകേരള സദസ് പൊളിക്കാൻ പൊലീസ് ശ്രമിച്ചെന്ന് സി.സി. മുകുന്ദൻ എം.എൽ.എ നടത്തിയ അഭിപ്രായപ്രകടനം അനുചിതമായെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.വി. അബ്ദുൾ ഖാദർ വാർത്താകുറിപ്പിൽ അറിയിച്ചു. സ്വീകരണ വേദിയിൽ എം.എൽ.എ ഇങ്ങനെ പറയരുതായിരുന്നു. പൊലീസിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ മുഖ്യമന്ത്രിയോട് നേരിട്ട് പറയാമായിരുന്നു. സദസിന്റെ വേദിയിൽ പറഞ്ഞത് തെറ്റായ പ്രചരണങ്ങൾക്ക് ഇട നൽകി. നവകേരള സദസ് സർക്കാർ പരിപാടിയായതിനാൽ അത് വിജയിപ്പിക്കുകയെന്ന ഔദ്യോഗിക ചുമതലയാണ് പൊലീസ് നിർവഹിച്ചത്. മറിച്ചുള്ള അഭിപ്രായ പ്രകടനം ശരിയല്ലായെന്നും കെ.വി. അബ്ദുൾ ഖാദർ വ്യക്തമാക്കി.