തൃശൂർ: വൈദ്യുതിചാർജ് കുടിശ്ശികയെ തുടർന്ന് കണക്ഷൻ വിച്ഛേദിക്കപ്പെട്ടിരുന്ന ആവണംകോട് ജലസേചന പദ്ധതിയുടെ പ്രവർത്തനം പുനരാരംഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കെ.എസ്.ഇ.ബി അധികൃതരുമായി നടത്തിയ ചർച്ചയിൽ വൈദ്യുതിബന്ധം പുന:സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. മുടങ്ങിക്കിടന്ന പമ്പിംഗ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പമ്പിംഗ് മുടങ്ങിയതോടെ കാലടിയിലെ കാർഷിക മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു. നെൽക്കൃഷി ഉണങ്ങി നശിക്കാനുള്ള സാദ്ധ്യതകൂടി കണക്കിലെടുത്ത് മന്ത്രി പ്രശ്‌നത്തിൽ ഇടപെട്ട് പരിഹാരം കാണുകയായിരുന്നു.