കൊടുങ്ങല്ലൂർ : മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കൊടുങ്ങല്ലൂർ നിയോജക മണ്ഡലം സന്ദർശനത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കി. രാവിലെ വടക്കേ നടയിലെ കെ.ആർ. ബേക്കറിയിൽ ചായ കുടിക്കാനെത്തിയ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ഇ.എസ്. സാബു, ഭാരവാഹികളായ സനിൽ സത്യൻ, സുനിൽ കളരിക്കൽ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ വിനോജ് കുമാർ, ഷിയാസ് ഇടവഴിക്കൽ എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കരുതൽ തടങ്കലിലാക്കിയത്. പൊലീസിന്റെ നടപടിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ പി.യു. സുരേഷ് കുമാർ, കെ.പി. സുനിൽകുമാർ, ഡിൽഷൻ കൊട്ടെക്കാട്, കെ.എസ്. കമറുദ്ദീൻ എന്നിവർ പ്രതിഷേധിച്ചു.