മാള: മാളയിൽ വടമ ജംഗ്ഷനിൽ വച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള സദസ് ബസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഹക്കീം ഇക്ബാൽ, ജില്ലാ സെക്രട്ടറി ഔസേപ്പച്ചൻ ജോസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ നിഷാഫ് കുരിയപ്പിള്ളി, എ.എ. ജസീൽ, മഹേഷ് ആലിങ്ങൽ, എ.എ. മുസമ്മിൽ, നിഖിൽ മാർട്ടിൻ, രാഹുൽ വിജയൻ എന്നിവർ നേതൃത്വം നൽകി.