 
ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്കിലെ പാവപ്പെട്ട ആയിരങ്ങളുടെ നിക്ഷേപത്തുക കൊള്ളയടിച്ച് കൊള്ളമുതൽ വീതം വച്ചെടുത്ത സി.പി.എം നേതാക്കളെ ആശീർവദിക്കാനാണ് മുഖ്യമന്ത്രി നവ കേരള സദസുമായി ഇരിങ്ങാലക്കുടയിൽ എത്തിയതെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ. നവകേരള സദസ് നടക്കുന്ന ഇരിങ്ങാലക്കുടയിലേക്ക് കരുവന്നൂരിൽ പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ പട്ടിണി മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡന്റ് ഐ.പി. പോൾ മാർച്ചിൽ അദ്ധ്യക്ഷനായി.
മുൻ എം.എൽ.എ അനിൽ അക്കര, സുനിൽ അന്തിക്കാട്, സി.സി. ശ്രീകുമാർ, ആന്റോ പെരുമ്പിള്ളി, കെ. ഗോപാലകൃഷ്ണൻ, കെ.എഫ്. ഡൊമിനിക്, കെ.വി. ദാസൻ, കല്ലൂർ ബാബു, സജീവൻ കുരിയച്ചിറ, ജെയ്ജു സെബാസ്റ്റ്യൻ, സി.എം. നൗഷാദ്, അനിൽ പുളിക്കൻ, സോണിയാ ഗിരി, സി. പ്രമോദ്, അഡ്വ. സുശീൽ ഗോപാൽ, ഹരീഷ് മോഹൻ, ബൈജു കുറ്റിക്കാടൻ, സോമൻ ചീറ്റേത്ത്, ഷാറ്റോ കുരിയൻ, സുധൻ കാരയിൽ, ഡോ. ജയിംസ് ചിറ്റിലപ്പിള്ളി, ടി. നിർമ്മല, രഹ്ന ബിനീഷ് റെജി ജോർജ്, നിഷ രാജേഷ്, എന്നിവർ പ്രസംഗിച്ചു.