ഇരിങ്ങാലക്കുട: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. നവകേരള സദസ് കഴിഞ്ഞ് ഇരിങ്ങാലക്കുടയിൽ നിന്നും മടങ്ങുകയായിരുന്ന പിണറായി വിജയന് നേരെ ഇരിങ്ങാലക്കുട-ചാലക്കുടി റോഡിൽ കൊല്ലാട്ടി ക്ഷേത്രത്തിന് സമീപമായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. നഗരസഭാ കൗൺസിലർ ബിജു പോൾ അക്കരക്കാരൻ, ടോം മാമ്പിള്ളി, ശരത് ദാസ്, ഡേവിസ് ഷാജു എന്നിവരാണ് കരിങ്കൊടി കാണിച്ചത്.