ഇരിങ്ങാലക്കുട : നിയോജക മണ്ഡലംതല നവകേരള സദസിൽ മണിപ്പൂരിൽ നിന്നുമെത്തിയ വിദ്യാർത്ഥികളും. പുല്ലൂർ സെന്റ് സേവിയേഴ്‌സ് ഐ.ടി.ഐയിലും, ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലും പഠിക്കുന്ന വിദ്യാർത്ഥികളാണ് നവകേരള സദസിലെത്തിയത്. നവ കേരള സദസിലെത്തിയ വിദ്യാർത്ഥികളെ മന്ത്രി ഡോ.ആർ.ബിന്ദു, റവന്യൂമന്ത്രി കെ.രാജൻ, ആരോഗ്യമന്ത്രി വീണ ജോർജ്ജ് എന്നിവർ സദസിലെത്തി അനുമോദിച്ചു.