ഊർജ സംരക്ഷണ സാക്ഷരതയുമായി ബന്ധപ്പെട്ട് ഊർജ സംരക്ഷണം വലയം തീർത്ത കമല നെഹ്‌റു സ്‌കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ.
വാടാനപ്പിള്ളി: പൊതുവിദ്യാഭ്യാസ വകുപ്പ്, നാഷണൽ സർവീസ് സ്‌കീം വി.എച്ച്.എസ്.ഇ വിഭാഗം, എനർജി മനേജ്‌മെന്റ് സെന്റർ കേരളയുമായി സഹകരിച്ച് തൃത്തല്ലൂർ കമല നെഹ്‌റു മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഊർജ സംരക്ഷണ വലയവും ഊർജ സംരക്ഷണ സാക്ഷരതാ റാലിയും നടത്തി. വാടാനപ്പിള്ളി ഇലക്ട്രിസിറ്റി ഓഫീസിലെ സബ് എൻജിനിയർ എസ്.ഇ. സൗമിത്രൻ എൻ.എസ്.എസ് വളണ്ടിയർമാർക്ക് ഊർജ സംരക്ഷണ സാക്ഷരതാ ബോധവത്ക്കരണ സന്ദേശം നൽകി. വളണ്ടിയർ ലീഡർ എം.എ. ഹിബ ഊർജ സംരക്ഷണ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. നാഷണൽ സർവീസ് സ്‌കീം വളണ്ടിയർമാർ നടത്തിയ ഊർജ സംരക്ഷണ റാലിക്ക് പ്രിൻസിപ്പൽ അനിത മുകുന്ദൻ, പ്രോഗ്രാം ഓഫീസർ നായർ അനിത, എൻ.എസ്.എസ് വളണ്ടിയർമാരായ ശരൺ ദേവ്, ഹാമാന ഫാത്തിമ, അലീത റോസ്, മറിയ ഫ്രാൻസിസ്, പി.ജെ. കിരൺ എന്നിവർ നേതൃത്വം നൽകി. ഡിസംബർ അവസാനം നടക്കാൻ പോകുന്ന സപ്തദിന ക്യാമ്പിൽ ഊർജ സംരക്ഷണം സാക്ഷരതയുമായി ബന്ധപ്പെട്ട് വിപുലമായ പരിപ്പാടികൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമല നെഹ്‌റു സ്‌കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ.