abinav

തൃശൂർ: കന്നി മത്സരത്തിനെത്തിയ ഹിബ ഫാത്തിമ മടങ്ങിയത് ഒന്നാം സ്ഥാനവുമായി. അറബിക് മോണോ ആക്ടിൽ അയൽവാസിയുടെ അടുത്ത് ട്യൂഷന് പോകുന്ന വിദ്യാർത്ഥിനിയെ അയാൾ പീഡനത്തിനിരയാക്കുന്നതും തുടർന്നുള്ള കുട്ടിയുടെ മാനസികാവസ്ഥയും അവതരിപ്പിച്ചാണ് അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഹിബ മികവ് പുലർത്തിയത്. മുൻവർഷങ്ങളിൽ അറബി കലോത്സവത്തിൽ വിവിധ വിഭാഗങ്ങളിലായി ജില്ലാതലത്തിലെത്തിയിട്ടുണ്ടെങ്കിലും വിജയം ഇതാദ്യമാണ്. ഷഫീഖ് അഴീക്കോടാണ് മോണോ ആക്ട് പരിശീലിപ്പിച്ചത്. കൊടുങ്ങല്ലൂർ എടമുക്ക് തരുപീടികയിൽ അബ്ദുൾ ജബ്ബാറിന്റെയും ഷൈജയുടെയും മകളാണ്.