kalotsavam

തൃശൂർ : കുട്ടികൾ കുറവുള്ള വിദ്യാലയങ്ങളിൽ സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരെ നിയമിക്കാത്തതിനാൽ കലയുടെ ബാലപാഠങ്ങൾ വിദ്യാർത്ഥികൾക്ക് നിഷേധിക്കപ്പെടുകയാണെന്ന് ആരോപിച്ച് സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപക സംരക്ഷണ സമര സമിതി കലോത്സവ വേദിക്ക് മുന്നിൽ പാട്ടു പാടിയും ചിത്രം വരച്ചും പ്രതിഷേധിച്ചു. കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കലാവിദ്യാർത്ഥി ലയ ഫെറ നമ്പിയത്ത് അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് ജെയിംസ് ചിറ്റിലപ്പിള്ളി, ജില്ലാ പ്രസിഡന്റ് ജോൺസൻ നമ്പഴിക്കാട്, സെക്രട്ടറി വി.അജിത, ട്രഷറർ സെറീന ജോയ് എന്നിവർ സംസാരിച്ചു.