yuth

തൃശൂർ: രാജ്യത്ത് പ്രതിദിനം78 പട്ടികജാതിക്കാർ കൊലചെയ്യപ്പെടുന്നുവെന്നും പട്ടികജാതി, പട്ടികവർഗ വിഭാഗം നീതിനിഷേധത്തിന്റെ പടുകുഴിയിലാണെന്നും കേരള യൂത്ത് ക്ലബ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബിജു ആട്ടോർ. ഡോ. ബി.ആർ. അംബേദ്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണിക്കൂറിൽ മൂന്ന് പേർ വീതം കൊലചെയ്യപ്പെടുന്നതായാണ് എൻ.സി.ആർ.ബി കണക്കുകളെന്നും ബിജു പറഞ്ഞു. എസ്.സി, എസ്.എസ്.എസ്.ടി വികസനസമിതി ജില്ലാ പ്രസിഡന്റ് കെ.പി. അമൃതകുമാരി അദ്ധ്യക്ഷയായി. ദാസൻ കാട്ടുങ്ങൽ അനുസ്മരണപ്രഭാഷണം നടത്തി. പി.കെ. ജയരാജൻ, ആന്റോ മോഹൻ, ജയപ്രകാശ് ഒളരി, ശിവരാമൻ പുല്ലഴി, ബിനോയ് എം.ബി, തോമസ് ചിറയത്ത് എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റ് വിബീഷ് ഇരിങ്ങാലക്കുട സ്വാഗതവും സെക്രട്ടറി ബാബുലാൽ നന്ദിയും പറഞ്ഞു. ജാതിസെൻസസ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നൽകി.