കുന്നംകുളം: ചിത്രാലയ കലാ സാംസ്‌കാരിക വേദിയുടെ രണ്ടാം സ്‌നേഹസദസ് ഡിസംബർ പത്തിന് കുന്നംകുളം നഗരസഭാ ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ടി.എൻ. പ്രതാപൻ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്യും. ചിത്രാലയ ചെയർമാൻ കെ.പി സോമരാജ് അദ്ധ്യക്ഷനാകും.

നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ മുഖ്യാതിഥിയാകും. ചിത്രാലയാ സാംസ്‌കാരിക വേദിയുടെ പ്രസിഡന്റ് നെൽസൺ ഐപ്പ്, സെക്രട്ടറി ഉല്ലാസ്, ട്രഷറർ

ജയ്‌സിംഗ് കൃഷ്ണൻ, ഫിനാൻസ് കോ- ഓർഡിനേറ്റർ ബോബൻ ചുങ്കത്ത്, എം.ബി. പ്രവീൺ, എന്നിവർ സംസാരിക്കും. റഫീക്ക് അഹമ്മദ്, ഹരിനാരായണൻ, എം. ബാലാജി, ചിത്തിര രാജൻ, ആൻ ബിനോയ്, ആദിൽ മുഹമ്മദ് അലി എന്നിവരെ ചടങ്ങിൽ ആദരിക്കും. ചിത്രാലയ സാംസ്‌കാരിക വേദി ചെയർമാൻ കെ.വി. സോമരാജ്, പ്രസിഡന്റ് നെൽസൺ ഐപ്പ്, സെക്രട്ടറി ഉല്ലാസ്, ട്രഷറർ എം.കെ. ജയ്‌സിംഗ്, ബോബൻ ചുങ്കത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.