
കലോത്സവ വേദി അഞ്ച് സെന്റ് ജോസഫ് എച്ച്.എസ്.എസിൽ മൈക്ക് ഓപ്പറേറ്ററെ കാണാതായതോടെ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് സ്‌കിറ്റ് തുടങ്ങാൻ അര മണിക്കൂർ വൈകി. രാവിലെ തുടങ്ങിയ യു.പി, ഹൈസ്‌കൂൾ വിഭാഗം ഇംഗ്ലീഷ് സ്‌കിറ്റ് കഴിഞ്ഞ് ഭക്ഷണ ഇടവേളയ്ക്ക് ശേഷമാണ് ഹയർ സെക്കൻഡറി മത്സരം വൈകിയത്. മൈക്ക് ഓപ്പറേറ്റർമാർ ഭക്ഷണം കഴിക്കാൻ പോയി തിരിച്ചെത്താത്തതാണ് കാരണം. അവിടെതന്നെ മറ്റൊരു വേദിയിൽ ഒപ്പന തുടങ്ങാനും തടസം നേരിട്ടു. ജഡ്ജുമാരെത്തി കുറെനേരം മൈക്ക് ഓപ്പറേറ്റർമാരെ കാത്തിരിക്കേണ്ടിവന്നു. മേക്കപ്പണിഞ്ഞ കുട്ടികളെയും ഇതു ബുദ്ധിമുട്ടിലാക്കി.
മത്സരക്രമീകരണത്തിലെ താളപ്പിഴ, ഹൈസ്‌കൂൾ വിഭാഗം യക്ഷഗാന മത്സരം മണിക്കൂറോളം വൈകി. യക്ഷഗാന മത്സരത്തിൽ പങ്കെടുക്കേണ്ട മത്സരാർത്ഥി മറ്റൊരു മത്സരത്തിൽ പങ്കെടുത്ത് വരികയായിരുന്നു. ഇത് കഴിഞ്ഞ് അതിന്റെ ചമയമഴിച്ച് യക്ഷഗാനത്തിനുള്ള വേഷം ധരിച്ചു.