കൊടുങ്ങല്ലൂർ: ആധാരം എഴുത്തുകാരുടെ ജില്ലാ സമ്മേളനം ഫെബ്രുവരി മൂന്നിന് കൊടുങ്ങല്ലൂരിൽ നടക്കും. രാവിലെ പ്രകടനവും പൊതുയോഗവും ഉച്ചക്കഴിഞ്ഞ് പ്രതിനിധി സമ്മേളനവും സംഘടനാ തിരഞ്ഞെടുപ്പും ഉണ്ടാകും. സമ്മേളനം വിജയിപ്പിക്കാൻ കൊടുങ്ങല്ലൂരിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം 51 അംഗ സ്വാഗതസംഘം എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ഒ.എം. ദിനകരൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ഭാരവാഹികളായി ടി.കെ. ഹമീദ് (ചെയർമാൻ), എം.ജി. പുഷ്പാകരൻ (ജനറൽ കൺവീനർ), എം.എസ്. സുകുമാരൻ, ലാലാബോസ്, ടി.ജെ. കർമ്മലോ (വൈസ് ചെയർമാൻ), വി.എസ്. സുബിൻ, എം.എച്ച്. സിജിത്ത്, കെ.എൻ. ബാബു (ജോയിന്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം.പി. ശശിധരൻ അദ്ധ്യക്ഷനായി. സിനീഷ് പുന്നക്കുഴി, ചാന്ദിനി ഷിജി, ടി.ജെ. കാർമലോ, ലാലാബോസ്, എം.എസ്. സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. ടി.പി. ബാലൻ സ്വാഗതവും എം.എച്ച്. സിജിത്ത് നന്ദിയും പറഞ്ഞു.