
തൃശൂർ: കലോത്സവം രണ്ടാം ദിനമായപ്പോഴേക്കും അപ്പീലുകളുടെ കുതിപ്പ് തുടങ്ങി. ഇന്നലെ രാത്രി 8.15 വരെ 22 അപ്പീലാണ് ലഭിച്ചത്. അപ്പീലുകളുടെ എണ്ണം ഇനിയും കൂടിയേക്കും. പല മത്സരങ്ങളുടെയും ഫലം കംപ്യൂട്ടറിൽ ഇനിയും അപ്‌ലോഡ് ചെയ്യുന്നതേയുള്ളൂ. ഇതുവരെ ലഭിച്ച അപ്പീലുകളിൽ യു.പി വിഭാഗത്തിൽ നിന്നുള്ളവയുമുണ്ട്. കന്നഡ, മലയാളം കവിത, കൊളാഷ്, മോണോ ആക്ട് അറബിക്, സംസ്‌കൃതം കഥാരചന, കോൽക്കളി, പദ്യംചൊല്ലൽ ഇംഗ്ലീഷ്, ദഫ്മുട്ട്, നൃത്ത ഇനങ്ങളിലെല്ലാം അപ്പീലുകളുണ്ട്.