ഗുരുവായൂർ: മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് അംഗങ്ങൾ ചുമതലയേറ്റു. ട്രസ്റ്റി ബോർഡിന്റെ ആദ്യ യോഗം ജി.കെ. പ്രകാശിനെ ചെയർമാനായി തെരഞ്ഞെടുത്തു. കെ.കെ. ഗോവിന്ദദാസ്, കെ.കെ. വിശ്വനാഥൻ, ജി.കെ. പ്രകാശ് എന്നിവരെയാണ് ട്രസ്റ്റി ബോർഡിൽ ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് കഴിഞ്ഞ ദിവസം മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ നിയമിച്ചിരുന്നത്. 5 അംഗങ്ങൾ അടങ്ങുന്ന ബോർഡിൽ നാല് അംഗങ്ങളെയാണ് മലബാർ ദേവസ്വം ബോർഡ് നിയമിക്കുക. മറ്റൊരു അംഗം ഏറാൾപാടിന്റെ പ്രതിനിധിയാണ്. നിലവിൽ പി. സുനിൽ കുമാർ മാത്രമായിരുന്നു ട്രസ്റ്റി ബോർഡിൽ ഉണ്ടായിരുന്നത്. മലബാർ ദേവസ്വം ബോർഡ് ഗുരുവായൂർ ഡിവിഷൻ ഇൻസ്‌പെക്ടർ പി.ടി. സുഷാകുമാരിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചെയർമാൻ തിരഞ്ഞെടുപ്പ് നടന്നത്. യോഗത്തിൽ ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസർ എൻ.കെ. ബൈജു സംബന്ധിച്ചു.