revenue

തൃശൂർ: 34-ാമത് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം രണ്ടാംദിനം സമാപിക്കുമ്പോൾ ഉപജില്ലകൾ തമ്മിൽ കടുത്ത മത്സരം. 343 പോയിന്റോടെ വലപ്പാട് ഉപജില്ലയാണ് മുന്നിൽ നിൽക്കുന്നത്. 336 വീതം പോയിന്റുകളോടെ ചാലക്കുടി ഉപജില്ലയും കൊടുങ്ങല്ലൂർ ഉപജില്ലയും തൊട്ടുപിന്നിലുണ്ട്. 334 പോയിന്റോടെ കുന്നംകുളം ഉപജില്ലയും 332 പോയിന്റോടെ തൃശൂർ വെസ്റ്റ് ഉപജില്ലയും 329 പോയിന്റോടെ മാള ഉപജില്ലയും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.

ഉപജില്ലാ പോയിന്റ് നില

വലപ്പാട്- 343

ചാലക്കുടി- 336

കൊടുങ്ങല്ലൂർ- 336

കുന്നംകുളം- 334

തൃശൂർ വെസ്റ്റ്- 332

മാള- 329

ചേർപ്പ്- 324

ഇരിങ്ങാലക്കുട- 322

ചാവക്കാട്- 322

തൃശൂർ ഈസ്റ്റ്- 312

വടക്കാഞ്ചേരി- 274

മുല്ലശ്ശേരി- 247