കൊടുങ്ങല്ലൂർ : എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ കായിക മത്സരങ്ങളോടെ പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്‌കൂളിന്റെ സ്‌പോർട്‌സ് ഡേയുടെ കൊടിയിറങ്ങി. കുട്ടികൾ കായിക മത്സരങ്ങൾ ആരോഗ്യപരമായ ആഘോഷമാക്കി. ടോപസ്, റൂബി, എമറാൾഡ്, ഡയമണ്ട് തുടങ്ങി നാല് ഗ്രൂപ്പുകളായി ആരംഭിച്ച മത്സരങ്ങൾ വീറും വാശിയും നിറഞ്ഞതായിരുന്നു. മത്സരത്തിൽ പങ്കെടുത്തവർ മാത്രമല്ല പങ്കെടുത്ത ഓരോരുത്തരും വിജയികളാണെന്നും നമ്മുടെ സുഹൃത്തുക്കളാണ് വിജയം കൈവരിച്ചിരിക്കുന്നതെന്നറിഞ്ഞ് സന്തോഷിക്കണമെന്നും സമാപന പരിപാടിയിൽ എസ്.എൻ മിഷൻ ജോയിന്റ് സെക്രട്ടറി ടി.ജി. ശശീന്ദ്രൻ കുട്ടികളെ ഓർമ്മപ്പെടുത്തി. ഏറ്റവും കൂടുതൽ പോയിന്റ് ലഭിച്ച ടോപസ് ഹൗസിനുള്ള ട്രോഫി സ്‌കൂൾ പ്രിൻസിപ്പൽ കെ.ജി. ഷൈനി വിതരണം ചെയ്തു. ഫിസിക്കൽ എജ്യുക്കേഷൻ അദ്ധ്യാപകൻ സി.എസ്. അക്ഷയ് മത്സരങ്ങൾ നടത്തിപ്പിന് നേതൃത്വം നൽകി. അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ഈമെയിൽ വിലാസം: mail@gursureepublicschool.com.