മാള: പഞ്ചായത്തിലെ കാവനാട് (14-ാം വാർഡ്) ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വാർഡ് പരിധിയിൽ ഉൾപ്പെടുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും ഡിസംബർ 12ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷനുകളായ മാള സൊക്കാർസോ കോൺവെന്റ് ഗേൾസ് ഹൈസ്‌കൂളിന് വോട്ടെടുപ്പിന്റെ തലേദിവസമായ ഡിസംബർ 11നും അവധി ബാധകമാണ്. തിരഞ്ഞെടുപ്പും വോട്ടെണ്ണലും യാതൊരുവിധ തടസങ്ങളുമില്ലാതെ നടത്തുന്നതിന് വേണ്ടി ബന്ധപ്പെട്ട ഓഫീസ് മേധാവികൾ ഈ തീയതികളിൽ ആവശ്യാനുസരണം സൗകര്യം ഏർപ്പാടാക്കണം. വാർഡിൽ വോട്ടവകാശം ഉള്ളവരും വാർഡിനു പുറത്തുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുമായ വോട്ടർമാർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനമേധാവികൾ സൗകര്യം ചെയ്തു കൊടുക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

മദ്യനിരോധനം ഏർപ്പെടുത്തി
മാള: കാവനാട് വാർഡിൽ ഡിസംബർ 12ന് ഉപതിരഞ്ഞെടുപ്പും 13ന് വോട്ടെണ്ണലും നടക്കുന്നതിനാൽ വാർഡ് പരിധിക്കുള്ളിൽ വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന് മുമ്പുള്ള 48 മണിക്കൂർ സമയത്തേക്കും വോട്ടെണ്ണൽ ദിവസവും സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയതായി കളക്ടർ അറിയിച്ചു.