കൊടുങ്ങല്ലൂർ : എൽതുരുത്ത് ശ്രീ വിദ്യാ പ്രകാശിനി സഭ വക ശ്രീനാരായണ വിലാസം എൽ.പി ആൻഡ് യു.പി സ്‌കൂളിലെ പ്രീപ്രൈമറി വിദ്യാർത്ഥികളുടെ കിഡ്‌സ് ഫെസ്റ്റ് നടന്നു. കണ്ണിമാങ്ങ എന്ന പേരിൽ വിദ്യാലയ അങ്കണത്തിൽ നടന്ന കിഡ്‌സ് ഫെസ്റ്റ് പ്രൊഫ. സി.ജി. ചെന്താമരാക്ഷൻ ഉദ്ഘാടനം ചെയ്തു. പ്രീപ്രൈമറി പി.ടി.എ പ്രസിഡന്റ് സൗമ്യ സിജു അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ സി.എസ്. സുവിന്ദ് മുഖ്യാതിഥിയായിരുന്നു. സഭ സെക്രട്ടറി ജ്യോതിർമയൻ സമ്മാനദാനം നിർവഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് അഞ്ജു കുമാർ, യു.കെ.ജി. അദ്ധ്യാപിക എ.എസ്. സിമി, പി.ടി.എ പ്രസിഡന്റ് ശിവജി നടുമുറി, പി.ടി.എ വൈസ് പ്രസിഡന്റ് പി.കെ. രാജേഷ്, നേഴ്‌സറി ചാർജ് അദ്ധ്യാപിക എ.എസ്. സുജി, സ്റ്റാഫ് സെക്രട്ടറി ആർ. രശ്മി, എൽ.കെ.ജി അദ്ധ്യാപിക പി.ബി. ദീപ എന്നിവർ സംസാരിച്ചു.