അന്തിക്കാട്: അന്തിക്കാട് ബ്ലോക്ക് ഹൗസിംഗ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച വിമത പാനലിന് വിജയം. അംബികേശൻ, സി.ഡി. ആന്റോ, ബിജേഷ് പന്നിപുലത്ത്, ഇ. രമേശൻ, എം.ആർ. രാമദാസ്, കെ.കെ. സെയ്തലവി, അമ്മുകുട്ടി സേവീസ്, ഗീത രാജു, സി.കെ. ഷീല, എ.എസ്. വാസു, ഷാനവാസ് ശഹബാൻ എന്നിവരാണ് വിജയിച്ചത്. മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വം നൽകിയ ഔദ്യോഗിക പാനലാണ് പരാജയപ്പെട്ടത്. അതേസമയം തങ്ങളുതോണ് യഥാർത്ഥ പാനലെന്നാണ് വിജയിച്ചവരുടെ അവകാശവാദം.