koprakkalam-

അടിപ്പാതയ്ക്കായി കൊപ്രക്കളം സെന്ററിൽ നടന്ന ജനകീയ സമിതിയുടെ യോഗം ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം : നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ദേശീയപാത 66 കയ്പമംഗലം കൊപ്രക്കളം സെന്ററിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി ജനകീയ സമിതി രംഗത്ത്. കയ്പമംഗലം പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കൊപ്രക്കളത്ത് നിർദ്ദിഷ്ട ദേശീയപാത വരുന്നതോടെ ഇരുവശത്തേക്കുമുള്ള സ്വതന്ത്രമായ സഞ്ചാരം പ്രയാസകരമാകുമെന്നത് കണക്കിലെടുത്താണ് അടിപ്പാത വേണമെന്ന ആവശ്യമുമായി ജനകീയ സമിതി രംഗത്തെത്തിയത്. ഈ ആവശ്യം മുൻനിറുത്തി കൊപ്രക്കളം സെന്ററിലെ സമരപ്പന്തലിൽ സമിതി സംഘടിപ്പിച്ച യോഗം ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ചെയർമാൻ പി.കെ. മുഹമ്മദ് അദ്ധ്യക്ഷനായി. കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭനരവി, വൈസ് പ്രസിഡന്റ് മണി ഉല്ലാസ്, പഞ്ചായത്ത് അംഗങ്ങളായ സി.ജെ. പോൾസൺ, സൈനുൽ ആബിദീൻ, റസീന ഷാഹുൽ ഹമീദ്, മണി കാവുങ്ങൽ, സിറാജുദ്ദീൻ സഖാഫി, എം.യു. ഉമറുൽ ഫാറൂഖ്, സി.ജെ. ജോഷി, മുഹമ്മദ് അഫ്‌സൽ, കെ.എ. ബഷീർ എന്നിവർ സംസാരിച്ചു.