തൃശൂർ : ജില്ലാ കലോത്സവത്തിൽ മൂന്ന് ദിവസം പിന്നിടുമ്പോൾ സെഞ്ച്വറി തികച്ച് അപ്പീലുകൾ. ഇന്നലെ രാത്രി 8.45 വരെയുള്ള കണക്ക് പ്രകാരമാണിത്. ഇനിയും അപ്പീലുകൾ വരാൻ സാദ്ധ്യതയേറെയാണ്. രണ്ടാം ദിനം 39 അപ്പീലുകളാണെത്തിയത്. ഭൂരിഭാഗവും നൃത്ത ഇനത്തിലാണ്.