
തൃശൂർ: എച്ച്.എസ് വിഭാഗം സംഘനൃത്തം കോടതി കയറി. മത്സരം അവസാനിച്ചെങ്കിലും വിധി പറയാൻ സ്റ്റേയുള്ളതായി വിധികർത്താക്കൾ അറിയിച്ചതിനാൽ ഫലം പ്രഖ്യാപിച്ചിട്ടില്ല. ഈ വിഭാഗത്തിൽ 13 ടീമുകളാണ് മത്സരിച്ചത്. ഇതിൽ ചില ടീമുകൾ അപ്പീലിലൂടെയാണ് മത്സരത്തിനെത്തിയത്. ടീമുകൾ കോടതിയെയും സമീപിച്ചിട്ടുണ്ട്. ഇതാണ് മത്സരഫലം പ്രഖ്യാപിക്കാത്തതിന് കാരണം.