തൃശൂർ: കേരള ജ്യോതിഷ പരിഷത്ത് കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ ജ്യോതിഷ സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.യു. രഘുരാമൻ പണിക്കർ ജ്യോതിഷ സെമിനാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. നാരായണൻ ആമ്പല്ലൂർ അദ്ധ്യക്ഷനായി. സമ്പൂർണ ജാതക പരിപ്രേക്ഷ്യം എന്ന വിഷയത്തിൽ പ്രശസ്ത ജ്യോതിഷിയായ ശ്രീകുമാർ എസ്. കുറുപ്പ് പ്രബന്ധം അവതരിപ്പിച്ചു. ജ്യോതിഷികളായ ഉണ്ണിരാജൻ കുറുപ്പ്, കോലഴി സുരേന്ദ്രൻ പണിക്കർ, വിനീത് കുമാർ പണിക്കർ, ശ്യാംപ്രസാദ് പണിക്കർ, മാധവൻ നമ്പൂതിരി എന്നിവർ സെമിനാറിൽ സംസാരിച്ചു. ജ്യോതിഷസെമിനാർ അവതരിപ്പിച്ച ജ്യോതിഷിക്ക് ഉപഹാരവും പൊന്നാടയും നൽകി. മധുസൂദനൻ പണിക്കർ പീച്ചിറക്കൽ നന്ദി പറഞ്ഞു.