ചേലക്കര: വെങ്ങാനെല്ലൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം ജനുവരി ഒന്ന് മുതൽ എട്ട് വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുലർച്ചെ നാലിന് നട തുറക്കുന്നതോടെ നിത്യേനയുള്ള ചടങ്ങുകൾ ആരംഭിക്കും. രാവിലെ ഏഴിന് വിശേഷാൽ പൂജകൾ നടക്കും. എല്ലാ ദിവസങ്ങളിലും രാത്രി എട്ടിന് അന്നദാനമുണ്ടാകും. ഓരോ ദിവസങ്ങളിലായി രാത്രി ഏഴിന് മിഴാവ് മേളം, ഭജന, കുട്ടികളുടെ പരിപാടികൾ, പിന്നൽ തിരുവാതിര, തായമ്പക, ഭക്തിഗാനസുധ, തിരുവാതിരകളി, കൈ കൊട്ടികളി എന്നിവ അരങ്ങേറും. സമാപന ദിനമായ എട്ടിന് ഉച്ചയ്ക്ക് 12ന് അന്നദാനവും തുടർന്ന് ഉടുക്ക്, മേളം താലം എന്നിവയുടെ അകമ്പടിയോടെ എഴുന്നെള്ളിപ്പുമുണ്ടാകും. വൈകിട്ട് പഞ്ചവാദ്യവും, തായമ്പകയും അരങ്ങേറുമെന്ന് ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് ഗോപി ചക്കുന്നത്ത്, സെക്രട്ടറി പി. രാമകൃഷ്ണൻ, ട്രഷറർ കെ.കെ. ദാസൻ, ക്ഷേത്രം മേൽശാന്തി എസ്. വിജയകുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.