ചാലക്കുടി: മുരിങ്ങുരിൽ തടി കയറ്റിയ ലോറി റോഡിലെ കുഴിയിൽ താഴ്ന്ന് ഗതാഗതം തടസപ്പെട്ടു. മേലൂർ റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുത്ത ഭാഗത്താണ് ലോറി താഴ്ന്നത്. ഇതുമൂലം ബസ് ഉൾപ്പെടെ വലിയ വാഹനങ്ങളുടെ ഗതാഗതം മണിക്കൂറുകൾ തടസപ്പെട്ടു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.