rj

തൃശൂർ: ജില്ലയിൽ 200ൽ അധികം കേന്ദ്രങ്ങളിൽ ആർ.ജെ.ഡി പാർട്ടി പതാകകൾ ഉയർത്തി പതാകദിനമായി ആചരിച്ചു. ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി പതാകദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ജെയ്‌സൺ മാണി, വിൻസെന്റ് പുത്തൂർ, അഡ്വ.പ്രിൻസ് ജോർജ്, റോബർട്ട് ഫ്രാൻസിസ്, ജീജ പി.രാഘവൻ, ഷാജി അരണാട്ടുകര, ഡെസ്റ്റിൻ താക്കോൽക്കാരൻ എന്നിവർ പ്രസംഗിച്ചു. ചാലക്കുടിയിൽ ജോർജ് വി.ഐനിക്കലും മാളയിൽ കെ.സി.വർഗീസും മോതിരക്കണ്ണിയിൽ ആനിജോയും കുറ്റിക്കാട് ഡേവീസ് താക്കോൽക്കാരനും കാടുകുറ്റിയിൽ ടി.ഒ.പൗലോസും പതാകയുയർത്തി. ഇരിങ്ങാലക്കുടയിൽ ജില്ലാ വൈസ് പ്രസിഡന്റ് ജോർജ് കെ.തോമസും വരന്തരപ്പിള്ളി ഡേവിസ് വില്ലടത്തുകാരനും പതാക ഉയർത്തി. ചേലക്കരയിൽ പി.ജി.കൃഷ്ണൻകുട്ടിയും പുന്നയൂർക്കുളത്ത് തുളസീദാസും നേതൃത്വം നൽകി.