adalath

തൃശൂർ: ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ലോക് അദാലത്തിൽ 7400 ലേറെ കേസുകൾ തീർപ്പാക്കി. ജില്ലയിലെ മജിസ്‌ട്രേറ്റ് കോടതികളിൽ കെട്ടിക്കിടന്ന പിഴ ഒടുക്കി തീർക്കാവുന്ന കേസുകൾ, എം.എ.സി. ടി കേസുകൾ, ബാങ്ക്, സിവിൽ കേസുകൾ തുടങ്ങിയവയിലൂടെ 18 കോടിയുടെ വ്യവഹാരമാണ് തീർപ്പാക്കിയത്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജും ജില്ലാ നിയമ സേവന അതോറിറ്റി ചെയർമാനുമായ പി.പി.സെയ്തലവി , സബ്ജഡ്ജ് സരിതാ രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ഫസ്റ്റ് അഡീഷണൽ സബ് ജഡ്ജ് രാജീവൻ വാചാൽ, സെക്കൻഡ് അഡിഷണൽ സബ് ജഡ്ജ് തേജോമയി തമ്പുരാട്ടി, പ്രിൻസിപ്പൽ മുൻസിഫ് ആൻ മേരി കുര്യാക്കോസ് , ഫസ്റ്റ് അഡീഷണൽ മുൻസിഫ് വിജയശങ്കർ പി. എന്നിവർ തീർപ്പു കൽപ്പിച്ചു.