ഒല്ലൂർ: മുൻമന്ത്രിയും ഡി.സി.സി പ്രസിഡന്റുമായിരുന്ന സി.എൻ. ബാലകൃഷ്ണന്റെ അഞ്ചാം ചരമവാർഷിക ദിനത്തിൽ ഒല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ജെയ്ജു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഒല്ലൂർ ബ്ലോക്ക് പ്രസിഡന്റ് റിസൻ വർഗീസ് അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് ഡേവിസ് ചക്കാലക്കൽ, ജോണി ചിറയത്ത്, സനോജ് കാട്ടുകാരൻ, ഫ്രാങ്കോ തൃക്കൂക്കാരൻ, വിനോദ് കണ്ടംകാവിൽ, ടോമി ഒല്ലൂക്കാരൻ, സിജു തേറാട്ടിൽ, ടോമി പാലത്തിങ്കൽ, സതീഷ് അപ്പുക്കുട്ടൻ, നിമ്മി റപ്പായി, സി.എം. രാമചന്ദ്രൻ, ബിന്ദു കുട്ടൻ, ഷോമി ഫ്രാൻസിസ്, ബിൽസി ബാബു, വർഗീസ് വല്ലച്ചിറ, ആന്റു നീലങ്കാവിൽ, സി.കെ. ഡേവിസ്, ബിനോയ് പടിക്കല്ല, ബിറ്റി തോമസ്, ജോസഫ് ചെറുശ്ശേരി, രാജീവ് മങ്ങാട്ട്, ജോയ്, എൻ.ടി. കുട്ടൻ, ജോയ്‌സൺ ജോസ്, സാബു ചിറയത്ത്, സതീശൻ മേലിട്ട, തുടങ്ങിയവർ നേതൃത്വം നൽകി.