വടക്കാഞ്ചേരി: സഹകരണ ഖാദി പ്രസ്ഥാനത്തിന്റെ കുലപതിയും കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന സി.എൻ. ബാലകൃഷ്ണന്റെ അഞ്ചാം ചരമ വാർഷികദിനം വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കെ.എസ്. നാരായണൻ നമ്പൂതിരി സ്മാരകമന്ദിരത്തിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസമരണ യോഗവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ആർ. സതീശൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ് അദ്ധ്യക്ഷനായി. സി.എ. ശങ്കരൻകുട്ടി, സിന്ധു സുബ്രമണ്യൻ, അഡ്വ. ടി.എസ്. മായാദാസ്, ജയൻ മംഗലം, സി.ആർ. രാധാകൃഷ്ണൻ, ബുഷറ റഷീദ്, നബീസ നാസറലി, പി.എസ്. റഫീഖ്, അഡ്വ. സി. വിജയൻ, എം.എച്ച്. ഷാനവാസ്, കെ.എ. മുഹമ്മദ്, കെ.കെ. അബൂബക്കർ, എ.കെ. പീതാംബരൻ, ജോണി ചിറ്റിലപ്പിള്ളി, റോയ് ചിറ്റിലപ്പിള്ളി, ജി. ഹരിദാസ്, കെ.വി. സുബ്രമണ്യൻ, മാളിയേക്കൽ മുഹമ്മദ് കുട്ടി ഹാജി, ഇ.ജി. രാജീവ്, എൻ.എച്ച്. ഇബ്രാഹിം, പി.എൻ. സജ്ഞയ് , പി.ആർ. നാരായണൻ എന്നിവ പ്രസംഗിച്ചു.