kanam

മാള : സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അനുസ്മരിച്ചു. സർവ്വകക്ഷി അനുശോചന യോഗത്തിൽ സി.പി.ഐ മാള മണ്ഡലം സെക്രട്ടറി എം.ആർ.അപ്പുക്കുട്ടൻ അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.വി.വസന്തകുമാർ അനുസ്മരണ പ്രഭാഷണം നടത്തി . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവീസ് മാസ്റ്റർ, മാള ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.എസ്.വിജയൻ, ടി.കെ.സന്തോഷ് (സി.പി.എം), കെ.സി.വർഗ്ഗീസ് (ആർ.ജെ.ഡി), ജോർജ് നെല്ലിശരി (ജനതാദൾ), കെ.കെ.അജയകുമാർ (ബി.ജെ.പി), സെയ്ത് മുഹമ്മദ് (മുസ്ലിം ലീഗ് ), ക്ലിഫി കളപറമ്പത്ത് (ജനാധിപത്യ കേരള കോൺഗ്രസ് ), ബിനിൽ പ്രതാപ് ( കേരള കോൺ.) എന്നിവർ സംസാരിച്ചു .