cpi-

ചെന്ത്രാപ്പിന്നി : കേരള രാഷ്ട്രീയത്തിൽ നിലപാട് കൊണ്ടും സംഘടനാ പ്രവർത്തനം കൊണ്ടും ശ്രദ്ധേയനായ നേതാവും ഇടത് മുന്നണിയെ തിരുത്തലുകൾ കൊണ്ട് മുന്നോട്ട് നയിക്കാൻ കഴിഞ്ഞ നേതാവുമാണ് കാനം രാജേന്ദ്രനെന്ന് ഇ.ടി.ടൈസൺ എം.എൽ.എ. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണവുമായി ബന്ധപ്പെട്ട് സി.പി.ഐ എടത്തിരുത്തി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച സർവകക്ഷി അനുശോചനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നേതാവ് എം.യു.ഉമറുൽ ഫാറൂക്ക്, മുസ്ലീം ലീഗ് നേതാവ് എം.ഇ.മുഹമ്മദ് ഹാജി, എൽ.ഡി.എഫ് നേതാക്കളായ ടി.കെ.ചന്ദ്രബാബു, അഡ്വ.ജ്യോതിപ്രകാശ്, സതീഷ് കുമാർ, മഞ്ജുള അരുണൻ, അബ്ദുൾ സമദ്, പി.സി.രാജീവ് എന്നിവർ സംസാരിച്ചു.