aaaaaa

കാഞ്ഞാണി : ഒ.ഇ.സി ഗ്രാന്റും വിദ്യാഭ്യാസം മുടങ്ങിക്കിടക്കുന്ന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ കോർപ്പറേഷൻ വിദ്യാഭ്യാസ കാഷ് അവാർഡും ഒ.ഇ.സി ഗ്രാന്റും അടിയന്തരമായി വിതരണം ചെയ്യണമെന്ന് കേരള മൺപാത്രനിർമ്മാണ സമുദായ സഭ ( കെ.എം.എസ്.എസ് ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എസ്.പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എം.കെ.ചന്ദ്രൻ, പി.കെ.ജനാർദ്ദനൻ, ടി.എം.ശങ്കുണ്ണി, ശാന്താ മാച്ചൻ, വിജയൻ പാടുക്കാട്, സി.കെ.ചാമിക്കുട്ടി, എം.എൻ. സുരേഷ് എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം കവിയും ഗാനരചയിതാവുമായ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.