sndp

തൃശൂർ : എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ നേതൃസംഗമം യോഗം അസി.സെക്രട്ടറി കെ.വി.സദാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയന്റെ 'ഗുരു സാന്ത്വനം ജീവകാരുണ്യ പദ്ധതി' ലോഗോ പ്രകാശനവും എസ്.എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.സംഗീത വിശ്വനാഥിനും 17 വയസിൽ അച്ഛന് കരൾ പകുത്ത് നൽകി സമൂഹത്തിന് മാതൃകയായ ദേവനന്ദയ്ക്കും മികച്ച ഫോട്ടോഗ്രാഫർ ആയി ദേശീയ തലത്തിൽ അംഗീകാരം ലഭിച്ച മണികണ്ഠൻ കോലഴി എന്നിവർക്ക് സ്‌നേഹോപഹാരവും നൽകി. യൂണിയൻ പ്രസിഡന്റ് ഐ.ജി പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.വി.വിജയൻ സ്വാഗതവും യൂണിയൻ കൗൺസിലർ മോഹൻ കുന്നത്ത് നന്ദിയും പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് ടി.ആർ.രഞ്ചു, യോഗം ഡയറക്ടർ ബോർഡ് മെമ്പർ എൻ.വി.രഞ്ജിത്ത്, യൂണിയൻ കൗൺസിലർമാരായ ഇന്ദിരദേവി ടീച്ചർ, പി.വി.വിശ്വേശ്വരൻ, പി.കെ.കേശവൻ, നെല്ലിപറമ്പിൽ മോഹൻദാസ്, കെ.ആർ.ഉണ്ണിക്കൃഷ്ണൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി രാജശ്രീ വിദ്യാസാഗർ എന്നിവർ പ്രസംഗിച്ചു. മുതിർന്ന മെമ്പർ വീരരാഘവൻ ലാലൂർ ഭദ്രദീപം കൊളുത്തി.