education

തൃശൂർ : എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നേടുന്ന കുട്ടികൾക്ക് പോലും തെറ്റുകൂടാതെ എഴുതാനും വായിക്കാനും അറിയില്ലായെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അഭിപ്രായം, പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര തകർച്ചയെ സൂചിപ്പിക്കുന്നതാണെന്ന് ടി.എൻ.പ്രതാപൻ എം.പി അഭിപ്രായപ്പെട്ടു. ഒരു കാലത്ത് ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ തിലകക്കുറിയായ കേരളത്തെ ഈ അവസ്ഥയിലെത്തിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വം പിണറായി സർക്കാരിനും , വിദ്യാഭ്യാസ മന്ത്രിക്കുമാണെന്ന് അദ്ദേഹം പറഞ്ഞു. എ.എച്ച്.എസ്.ടി.എ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.മജുഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ നീൽ ടോം, മനോജ് ജോസ്, ജില്ലാ സെക്രട്ടറി ജസ്റ്റിൻ ജോസ്, കെ.ഉണ്ണികൃഷ്ണൻ, ഡെയ്‌സൻ എം.ഒ, മർഫിൻ ടി.ഫ്രാൻസിസ്, ലിയൊ.കെ.പി എന്നിവർ സംസാരിച്ചു.