അരിമ്പൂർ: ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾ ഇടതുപക്ഷ സർക്കാർ നിർജീവമാക്കിയെന്നും അതിനെതിരെ ഐ.എൻ.ടി.യു.സി ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി. ഐ.എൻ.ടി.യു.സി മണലൂർ നിയോജക മണ്ഡലം ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി സി.എൽ. ജോൺസൻ അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.കെ. പ്രകാശൻ, വി.എ. ഷംസുദ്ദീൻ, വുമൺ വർക്കേഴ്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഫിലോമിന ജോൺസൺ, കെ.വി. സിജിത്ത്, ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. രാജൻ, കെ.എസ്. ദീപൻ മാസ്റ്റർ, സി.ജെ. സ്റ്റാൻലി, സുബൈദ മുഹമ്മദ്, ജെൻസൻ ജയിംസ്, വി.സി. ഷീജ, ഹസീന താജു എന്നിവർ. സംസാരിച്ചു.