ചെറുതുരുത്തി: ചെറുതുരുത്തി സർവീസ് സഹകരണ ബാങ്കിന്റെ ഒരുവർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം. മുൻ ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.പി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. പട്ടികജാതി പട്ടികവർഗ വികസനകോർപറേഷൻ ചെയർമാൻ യു.ആർ. പ്രദീപ് മുഖ്യാതിഥിയായി.നൂറാം വാർഷികത്തിന്റെ ഭാഗമായി ആദ്യകാല മെമ്പർമാരായ മുതിർന്ന 100 സഹകാരികളെയും മുൻ പ്രസിഡന്റുമാരെയും ആദരിച്ചു.

ശതാബ്ദി സ്മാരക സ്റ്റാമ്പിന്റെ പ്രകാശനം വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൾ ഖാദർ നിർവഹിച്ചു. ബാലമിത്ര അക്കൗണ്ടിന്റെ ലോഞ്ചിംഗും ഹുണ്ടിക വിതരണവും പാഞ്ഞാൾ പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ നിർവഹിച്ചു. ക്യൂ.ആർ കോഡ് സ്‌കാനിംഗ്, ആർ.ടി.ജി.എസ്, എൻ.ഇ.എഫ്.ടി എന്നിവയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ കെ.കെ. ഷാബു നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എ. മുഹമ്മദ് ഷെറീഫുദ്ദീൻ, സെക്രട്ടറി എം.വി. കൃഷ്ണകുമാർ, മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രതിനിധി കെ.കെ. മുരളീധരൻ, എം. സുലൈമാൻ, സി.ആർ. സുധാകരൻ എന്നിവർ സംസാരിച്ചു.