sastra

കോലഴി : ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നിരുന്ന ഗ്രാമശാസ്ത്രജാഥ സമാപിച്ചു. അവണൂർ എ.കെ.ജി സെന്ററിൽ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി ഫ്‌ളാഗ് ഓഫ് ചെയ്ത ജാഥയുടെ സമാപന ദിവസത്തെ ക്യാപ്ടൻ പരിഷത്ത് ജില്ലാകമ്മിറ്റി അംഗം പി.വി.സൈമിയായിരുന്നു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കൊളങ്ങാട്ടുകര സെന്ററിൽ ജാഥ സമാപിച്ചു.
സമാപനസമ്മേളനം പരിഷത്ത് ജെൻഡർ വിഷയ സമിതി ജില്ലാചെയർപേഴ്‌സൺ കെ.എം.അർച്ചന ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ടി.എൻ.ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് കേച്ചേരി മേഖല മുൻ സെക്രട്ടറി ഡോ.പി.ഗോപിനാഥൻ മുഖ്യാതിഥിയായി. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലക്ഷ്മി സനീഷ്, ജില്ലാട്രഷറർ ഒ.എൻ.അജിത് കുമാർ , മേഖലാപ്രസിഡന്റ് എം.എൻ.ലീലാമ്മ, പ്രീത ബാലകൃഷ്ണൻ, മേരി ഹെർബർട്ട് , എ.പി.ശങ്കരനാരായണൻ, പി.കെ.ഉണ്ണികൃഷ്ണൻ , ഐ.കെ.മണി, വി.കെ.മുകുന്ദൻ എന്നിവർ സംസാരിച്ചു.